Post Category
പരീക്ഷാഫീസ് അടയ്ക്കണം
സ്കോൾ-കേരള ഹയർസെക്കൻഡറി കോഴ്സ് 2026-28 ബാച്ചിൽ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച് രേഖകൾ സമർപ്പിച്ച വിദ്യാർഥികൾ പരീക്ഷാഫീസ് അടയ്ക്കണം. രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിം, പാസ്വേർഡ് എന്നിവ ഉപയോഗിച്ച് https://scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്തെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോഡിനേറ്റിങ് ടീച്ചറുടെ മേലൊപ്പും സ്കൂൾ സീലും വാങ്ങണം. വിദ്യാർഥികൾ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷാവിജ്ഞാപനം അനുസരിച്ച് ഒന്നാം വർഷ പരീക്ഷാഫീസ് അടയ്ക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വിവരങ്ങൾക്ക്: 0471-2342950, 2342271.
പി.എൻ.എക്സ്. 4876/2026
date
- Log in to post comments