Skip to main content

'കളിക്കളം' കായികമേളക്ക് ഇന്ന് (നവംബർ 20) കൊടിയേറും; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

#2000 വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും#

പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ കായികമേള 'കളിക്കളം 2026'ന് ഇന്ന് (നവംബർ 20) കൊടിയേറും. കാര്യവട്ടം എൽ എൻ സി പി ഇ സ്റ്റേഡിയത്തിൽ രാവിലെ 9ന് മാർച്ച് പാസ്റ്റും പതാക ഉയർത്തലും നടക്കും. തുടർന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഒമ്പതാമത് കായികമേളയുടെ ഉദ്ഘാടനവും കായികജ്വാല തെളിയിക്കലും നിർവഹിക്കും.

ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി കെ എ തുളസി അധ്യക്ഷത വഹിക്കും. വി.മുരളീധരൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസനവകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ്, പട്ടിക ജാതി വികസനവകുപ്പ് ഡയറക്ടർ ഹിമ കെ, പിന്നാക്ക ക്ഷേമവകുപ്പ് ഡയറക്ടർ രഞ്ജിത്ത് ഡി, ജോയന്റ് ഡയറക്ടർ ശ്രീരേഖ കെ എസ്, എൽ എൻ സി പി ഇ പ്രിൻസിപ്പാൾ ഡോ. സദാനന്ദൻ സി എസ്, കാര്യവട്ടം വാർഡ് കൗൺസിലർ സന്ധ്യറാണി എസ് എസ്, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ വി ധനേഷ് തുടങ്ങിയവർ സംബന്ധിക്കും.

സംസ്ഥാനത്തെ 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്നും 113 പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ നിന്നുമായി 2000ത്തോളം കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കായികമേള 22ന് സമാപിക്കും.

date