ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സ് - അൺ എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്ക് അവസരം
സംസ്ഥാന ഹയർസെക്കൻഡറി ബോർഡിനു കീഴിൽ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിൽ ഇക്കണോമിക്സ് ഒരു വിഷയമായുള്ള വിവിധ വിഷയ കോമ്പിനേഷനുകൾ തെരഞ്ഞെടുത്ത് പഠിക്കുന്ന സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് അഡീഷണൽ മാത്തമാറ്റിക്സ് പഠിക്കുന്നതിന് ഏർപ്പെടുത്തിയ അവസരം അംഗീകൃത അൺ എയ്ഡഡ് സ്കൂളിലെ വിദ്യാർഥികൾക്കും ബാധകമാക്കി. അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന്റെ 2026-28 ബാച്ചിലെ ഒന്നാം വർഷ പ്രവേശനത്തിന് സ്കോൾ-കേരള അപേക്ഷ ക്ഷണിച്ചു.
അംഗീകൃത അൺ എയ്ഡഡ് സ്കൂളിലെ വിദ്യാർഥികൾക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ നവംബർ 25 വരെ ഫീസ് അടച്ച് www.scolekerala.org ലെ മുഖേന രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങൾക്കും മാർഗനിർദേശങ്ങൾക്കും സ്കോൾ-കേരള വെബ്സൈറ്റ് സന്ദർശിക്കണം. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ ബന്ധപ്പെട്ട സ്കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി സംസ്ഥാന ഓഫീസിൽ എത്തിക്കണം.
പി.എൻ.എക്സ്. 4881/2026
- Log in to post comments