Skip to main content

ചെറുകിട നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി

‘ചെറുകിട നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി-2026’ പ്രകാരം വ്യാപാരികൾക്ക് ഇളവുകളോടെ നികുതി കുടിശ്ശികകൾ തീർപ്പാക്കാം. പദ്ധതി പ്രകാരം 50,000 രൂപയ്ക്ക് മുകളിൽ വരുന്നതും എന്നാൽ രണ്ടു ലക്ഷം രൂപയിൽ  കവിയാത്തതുമായ നികുതി തുകയുള്ള കുടിശ്ശികകളെ , അവയുടെ പിഴയും പലിശയും അടക്കം പൂർണ്ണമായും ഒഴിവാക്കും. ഈ ആനുകൂല്യം 2027 മാർച്ച് 31 വരെ തീർപ്പാക്കുന്ന നികുതി നിർണ്ണയ ഉത്തരവുകളിലെ നികുതി കുടിശ്ശികകൾക്കു ബാധകമായിരിക്കും. നികുതിദായകർ ഇതിനായി പ്രത്യേകം ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതില്ല. യോഗ്യരായ നികുതിദായകർ/ഗുണഭോക്താക്കൾ തങ്ങളുടെ കുടിശ്ശികകൾ തീർപ്പാക്കിയതിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലേക്കായി തങ്ങളുടെ ജില്ലാ ജോയിന്റ് കമ്മീഷണർ, ടാക്‌സ്‌പേയർ സർവ്വീസസ്  ഓഫീസിന് കീഴിലുള്ള അരിയർ റിക്കവറി വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്. അധികാരികൾ വിവരങ്ങൾ പരിശോധിച്ച് ബോധ്യപ്പെടുന്ന മുറയ്ക്ക് അരിയർ സെറ്റിൽമെന്റ് സർട്ടിഫിക്കറ്റ് (Certificate of Settlement) അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക്   സംസ്ഥാന  ചരക്ക് സേവന നികുതി വകുപ്പിന്റെ ബന്ധപ്പെട്ട ടാക്‌സ്‌പേയർ സർവീസസ് ജോയിന്റ് കമ്മീഷണർ ഓഫീസുകളുമായോ ഈ ഓഫീസുകളുടെ കീഴിലുള്ള അരിയർ റിക്കവറി ഓഫീസുകളുമായോ ബന്ധപ്പെടാം.

പി.എൻ.എക്‌സ്. 4889/2026

date