Skip to main content

വ്യാപാര സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ നവംബർ 30-നകം പുതുക്കണം

1960-ലെ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് പ്രകാരം തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ 2027 വർഷത്തേക്കുള്ള രജിസ്ട്രേഷൻ നവംബർ 30-നകം പുതുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി എല്ലാ വർഷവും ഡിസംബർ 31-ന് അവസാനിക്കുന്നതിനാൽ, കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 30 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ നിർബന്ധമായും പുതുക്കണം.   ഇത്തരത്തിൽ രജിസ്ട്രേഷൻ പുതുക്കാത്ത സ്ഥാപനങ്ങൾക്ക് 5,000 രൂപ വരെ പിഴയും നിയമലംഘനം തുടരുന്ന ഓരോ ദിവസത്തിനും 250 രൂപ വീതം അധിക പിഴയും ചുമത്തും.   അക്ഷയകേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ (സി.എസ്.സി) തുടങ്ങിയവ മുഖേനയോ തൊഴിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.lc.kerala.gov.in വഴിയോ രജിസ്ട്രേഷൻ പുതുക്കാം. സംശയങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കുമായി ജില്ലയിലെ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോൺ: തിരൂരങ്ങാടി - 8547655622, നിലമ്പൂർ - 8547655605, മലപ്പുറം - 8547655604, പെരിന്തൽമണ്ണ - 8547655606, പൊന്നാനി - 8547655627, കൊണ്ടോട്ടി - 8547655608, തിരൂർ - 8547655613.

date