Post Category
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പൗണ്ട് കാരിക്കുളം റോഡ് ഉദ്ഘാടനം ചെയ്തു
സി.എം.എല്‍.ആര്‍.ആര്‍.പി ഫേസ് 2 പദ്ധതിയുടെ ഭാഗമായി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പൗണ്ട് കാരിക്കുളം റോഡ് നവീകരിച്ച് തുറന്നു നല്‍കി. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ റോഡ് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞമ്പിള്ളി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ്. ഫവാസ്, ഗ്രാമപഞ്ചായത്തംഗം ബിന്ദു ബഷീര്‍, മുന്‍ വാര്‍ഡ് മെമ്പര്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. 25 ലക്ഷം രൂപയാണ് റോഡ് നിര്‍മ്മാണത്തിനായി അനുവദിച്ചിരുന്നത്.
date
- Log in to post comments