Skip to main content

​ നാമനിർദേശം ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോർഡ് 2025-ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള നാമനിർദേശങ്ങളും മികച്ച യുവജന ക്ലബ്ബുകൾക്കുള്ള പുരസ്‌കാരത്തിനുള്ള അപേക്ഷയും ക്ഷണിച്ചു. സാമൂഹ്യ പ്രവർത്തനം , മാധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ, ദൃശ്യ മാധ്യമം ) സാഹിത്യം, കല,കായികം (പുരുഷൻ ,വനിത), സംരംഭകത്വം,കൃഷി,  തുടങ്ങിയ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 18 മുതൽ 40 വയസ് വരെയുള്ളവരെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. പുരസ്‌ക്കാരത്തിനായി സ്വയം അപേക്ഷ സമർപ്പിക്കാനാവില്ല. മേഖലയുമായി ബന്ധപ്പെട്ടവർക്ക് മറ്റുളളവരെ നാമനിർദേശം ചെയ്യാം. 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

 സംസ്ഥാന യുജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബ്ബുകളിൽ ജില്ലാതലത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും, സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 15. ഫോൺ: 0481-2561105, 9497736356.

date