Post Category
അവലോകനയോഗം ചേര്‍ന്നു
ഇരവിപുരം നിയോജക മണ്ഡലത്തിലെ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകളുടെ അവലോകനയോഗം അഡ്വ.വിഷ്ണു മോഹന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ആനി ജൂല തോമസ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി, ജില്ലാ പഞ്ചായത്തംഗം സെല്‍വി ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ ബിജു, കൗണ്‍സിലര്‍ ധന്യ, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഷാജി കെ.പി, പട്ടിക വര്‍ഗ വികസന ഓഫീസര്‍ രാഘവന് കെ.വി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പട്ടികജാതി വര്‍ഷിക-തനതു പദ്ധതികള്‍ നടപ്പാക്കുന്നതിലെ തടസങ്ങള്‍, അമൃതകുളം ഹോസ്റ്റലുകളുടെ പ്രശ്നങ്ങള്‍, വകുപ്പിന്റെ പ്രത്യേക പദ്ധതികളുടെ നടത്തിപ്പ് എന്നിവ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.
date
- Log in to post comments