Skip to main content

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം നാളെ (21ന്)

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 'കേരളോത്സവം' സമാപന സമ്മേളനം നാളെ (നവംബര്‍ 21ന്) ഉച്ചയ്ക്ക് 2ന് ചുങ്കത്തറ സി എച്ച് സി ഗ്രൗണ്ടില്‍ ചടയമംഗലം എംഎല്‍എ എം എം നസീര്‍ ഉദ്ഘാടനം ചെയ്യും. വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ അമ്പിളി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി സമ്മാനദാനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് നൗഷാദ്,
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ് സലീം, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ആര്‍ ലൈല, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മുബീനാ സുധീര്‍, ബി ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എസ് സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് എസ് ശരത്, ആദര്‍ശ് ഭാര്‍ഗവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

 

 

date