Skip to main content

ലീഗൽ കൺസൾട്ടന്റ്

        സംസ്ഥാന സ്പോർട്സ് കൗൺസിൽ ഓഫീസിൽ ലീഗൽ കൺസൾട്ടന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.എൽ.ബി. ബിരുദമാണ് യോഗ്യത. ബാർ കൗൺസിൽ അഡ്വക്കേറ്റായി എൻറോൾ ചെയ്ത് അഞ്ച് വർഷം പൂർത്തീകരിച്ചിരിക്കണം. മൂന്ന് വർഷത്തെ അഡ്വക്കേറ്റ് പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 60 വയസ്സ്. അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം 695001 വിലാസത്തിൽ നവംബർ 28 വൈകിട്ട് 5ന് മുൻപായി സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471 2330167.

പി.എൻ.എക്‌സ്. 4898/2026

date