ഫാക്കൽറ്റി പാനൽ അഭിമുഖം
ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന് കീഴിൽ നടപ്പിലാക്കിവരുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാമിലേക്കും സിസിഎംവൈ മുഖേന നടപ്പിലാക്കുന്ന പാത്ത്വേ സോഷ്യൽ വെൽനസ് (പ്രീ-മാരിറ്റൽ കൗൺസിലിങ്) പ്രോഗ്രാമിലേക്കുമുള്ള ഫാക്കൽറ്റി പാനൽ പുതുക്കുന്നതിനായി അഭിമുഖം നടത്തും. നവംബർ 26, 27 തീയതികളിൽ തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലാണ് അഭിമുഖം.
26 ന് നടക്കുന്ന കരിയർ ഗൈഡൻസ് ഫാക്കൽറ്റി അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് ബിരുദാനന്തര ബിരുദവും, ഹയർ സെക്കൻഡറി അല്ലെങ്കിൽ കോളജ് തലത്തിൽ കരിയർ ഗൈഡൻസ്/മോട്ടിവേഷണൽ ക്ലാസുകൾ കൈകാര്യം ചെയ്ത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. 27 ന് നടക്കുന്ന പാത്ത്വേ സോഷ്യൽ വെൽനസ് (പ്രീ-മാരിറ്റൽ കൗൺസിലിംഗ്) ഫാക്കൽറ്റി അഭിമുഖത്തിന് സൈക്കോളജി, കൗൺസിലിങ് സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി, ഹ്യൂമൻ ഡെവലപ്മെന്റ് ആൻഡ് ഫാമിലി സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദവും കൗൺസിലിങ് മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. സൈക്കോളജി ബിരുദാനന്തര ബിരുദധാരികൾക്ക് മുൻഗണന.
യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും ബയോഡാറ്റയും സഹിതം അതത് ദിവസങ്ങളിൽ രാവിലെ 10.30ന് മുമ്പായി ഹാജരാകണം. വിവരങ്ങൾക്ക്: 0471-2300523, 24, 0471-2302090.
പി.എൻ.എക്സ്. 4900/2026
- Log in to post comments