Skip to main content

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

 

പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കോഴിക്കോട്  ജില്ലയിൽ സ്ഥാപിക്കുന്ന ജില്ലാ പോലീസ് വെൽനെസ്സ് സെന്ററിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ വിഞ്ജാപന തീയതിയായ 19 മുതൽ ഏഴ് ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. പ്രായപരിധി 35 വയസ്സ്‌.

യോഗ്യത: ആർ.സി.ഐ. അംഗീകരിച്ച ക്ലിനിക്കൽ സൈക്കോളജി യോഗ്യത, അല്ലെങ്കിൽ സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജി, അപ്ലൈഡ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം കൂടാതെ ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ട് വർഷത്തെ മുഴുവൻ സമയ എം.ഫിൽ. 

യോഗ്യത, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഉദ്യോഗാർത്ഥികൾ പ്രായവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, വ്യക്തി വിവരണം, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, കോഴിക്കോട് റൂറൽ, വടകര-673105 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഇമെയിൽ: spkkdrl.pol@kerala.gov.in
ഫോൺ: 0496-2523031

date