Post Category
കേരള മാരിടൈം ബോർഡ് ഹെഡ് ഓഫീസ് വെള്ളയമ്പലത്തേക്ക് മാറ്റി
കേരള മാരിടൈം ബോർഡിന്റെ ഹെഡ് ഓഫീസ് ശാസ്തമംഗലം പൈപ്പിൻമൂട്ടിലെ മുളമൂട്ടിൽ ബിൽഡിംഗിൽ നിന്ന് വെള്ളയമ്പലത്തുള്ള പഴയ എയർ ഇന്ത്യ ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി. ഇനി മുതൽ ബോർഡുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും പുതിയ വിലാസത്തിലുള്ള ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
പുതിയ വിലാസം: കേരള മാരിടൈം ബോർഡ്, ഹെഡ് ഓഫീസ്, ടി.സി. 25/47, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695033.
date
- Log in to post comments