Skip to main content

QRIOUS 3.0 സംസ്ഥാനതല ക്വിസ് മത്സരം

           കേരളത്തിലെ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് ഓഫീസുകൾ ഓഡിറ്റ് വാരം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ കോളജ് വിദ്യാർഥികൾക്കായി സംസ്ഥാനതല ക്വിസ് മത്സരം QRIOUS 3.0 സംഘടിപ്പിക്കുന്നു. നവംബർ 27 രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ തിരുവനന്തപുരം പാളയം അയ്യങ്കാളി ഹാളിലാണ് മത്സരം നടക്കുന്നത്. വിജയികൾക്ക് ആകെ 50,000 രൂപ സമ്മാനത്തുകയായി നൽകും.

           2026 നവംബർ ഒന്നിലെ കണക്കനുസരിച്ച് 25 വയസിൽ താഴെയുള്ളവരും കേരളത്തിലെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ ബിരുദ, ബിരുദാനന്തര ആല്ലെങ്കിൽ ഉന്നത പഠന കോഴ്സുകളിൽ പഠിക്കുന്നവരുമായ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഒരേ കോളജിൽ നിന്നുള്ള രണ്ട് വിദ്യാർഥികൾ അടങ്ങുന്നതായിരിക്കണം ഓരോ ടീമും. ഒരു കോളജിൽ നിന്ന് ഒന്നിലധികം ടീമുകൾക്ക് പങ്കെടുക്കാം. ക്വിസ് മത്സരം ഇംഗ്ലീഷിലാകും നടത്തുക.  https://forms.gle/reg5Np2owYpPVvHa7 ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

പി.എൻ.എക്‌സ്. 4907/2026

date