ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നടപ്പിലാക്കിവരുന്ന സ്കോളർഷിപ്പ്, ഹോസ്റ്റൽ ധനസഹായ പദ്ധതി, പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായ പദ്ധതി (സഫലം), വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി (വർണ്ണം), വിവാഹ ധനസഹായ പദ്ധതി, ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സാ ധനസഹായ പദ്ധതി എന്നിവയ്ക്കുള്ള അപേക്ഷകൾ വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന അപേക്ഷിക്കാം. മത്സര പരീക്ഷകളിൽ പരിശീലനം നൽകുന്ന 'യത്നം' പദ്ധതി, അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്ന 'കരുതൽ' പദ്ധതി, തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്ന 'സാകല്യം' പദ്ധതി, സംസ്ഥാന ദേശീയ അന്തർ ദേശീയ തലങ്ങളിൽ നടത്തപ്പെടുന്ന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ്, സൗന്ദര്യ മത്സരം, മറ്റ് കലാകായിക മത്സരങ്ങിൽ പങ്കെടുക്കുന്നതിനുള്ള ധനസഹായം നൽകുന്ന 'പ്രതിഭ' പദ്ധതി എന്നിവയുടെ അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അതത് ജില്ല സാമൂഹികനീതി ഓഫീസുകളിലും സമർപ്പിക്കണം. അപേക്ഷകൾ, പദ്ധതിയുടെ വിശദവിവരങ്ങൾ എന്നിവ www.sjid.kerala.gov.in ൽ ലഭ്യമാണ്. വിവരങ്ങൾക്ക് 0471-2306040 എന്ന നമ്പറിലോ ബന്ധപ്പെട്ട ജില്ലാസാമൂഹ്യനീതി ഓഫീസുകളിലോ ബന്ധപ്പെടാം.
പി.എൻ.എക്സ്. 4908/2026
- Log in to post comments