Post Category
നിയമസഭാ സാഹിത്യോത്സവം: സ്റ്റാൾ രജിസ്ട്രേഷൻ പൂർത്തിയായി
2027 ജനുവരി ഏഴ് മുതൽ 13 വരെ തിരുവനന്തപുരത്ത് നിയമസഭാ കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര സാഹിത്യോത്സവം 2027, അഞ്ചാം പതിപ്പിന്റെ സ്റ്റാളുകൾക്കായുള്ള രജിസ്ട്രേഷൻ അവസാനിച്ചപ്പോൾ പ്രസാധകരിൽനിന്ന് മികച്ച പ്രതികരണം. 175-ഓളം പ്രസാധകർ രജിസ്റ്റർ ചെയ്യുകയും 282 സ്റ്റാളുകൾക്കായുള്ള ബുക്കിംഗ് അപേക്ഷ ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് കേരള നിയമസഭ സെക്രട്ടേറിയറ്റ് അറിയിച്ചു. ആറു വേദികളായാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളും സംവാദങ്ങളും പുസ്തകപ്രകാശനങ്ങളും കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ സ്റ്റുഡന്റ്സ് കോർണറും സാഹിത്യോത്സവത്തിന്റെ ഭാഗമായിട്ടുണ്ടാകും.
പി.എൻ.എക്സ്. 4913/2026
date
- Log in to post comments