Skip to main content

അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലാ നാഷണൽ ആയുഷ് മിഷൻ മുഖേന ഭാരതീയ ചികിത്സ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കുമായി വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. തെറാപ്പിസ്റ്റ് (സ്ത്രീ, പുരുഷൻ), ഫാർമസിസ്റ്റ് (ഹോമിയോപ്പതി),യോഗ ഇൻസ്ട്രക്ടർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, നേഴ്‌സിംഗ് അസിസ്റ്റൻറ്, യോഗ ഡെമോൺസ്ട്രേറ്റർ, അറ്റൻഡർ, സാനിറ്റേഷൻ വർക്കർ, ആയുർവേദ ഫാർമസിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ, ഫിസിയോതെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ (ഫിസിയോതെറാപ്പി യൂണിറ്റ് ) , മൾട്ടി പർപ്പസ് വർക്കർ (ഓസ്റ്റിയോ ആർത്രൈറ്റിസ് ആൻഡ് മസ്കലോസ്കെലിറ്റൽ), മൾട്ടിപർപ്പസ് വർക്കർ (കാരുണ്യ) എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യതയുള്ളവർ https://careers.nam.kerala.gov.in എന്ന വെബ്സൈറ്റ് വഴി നവംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0484- 2919133

date