ജില്ലാ തല ക്വിസ്, ഉപന്യാസ മത്സരങ്ങള്‍ സംഘടിപ്പിച്ചു
സ്വീപ്പിന്റെ നേതൃത്വത്തില്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ തല ക്വിസ്, ഉപന്യാസ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജില്ലാകളക്റ്റര്‍ ഡോ. ദിനേശന് ചെറുവാട്ട് ഉദ്ഘാടനം ചെയ്തു . ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ജി. നിര്‍മല്‍കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ സ്വീപ്പ് നോഡല്‍ ഓഫീസര്‍ മിഥുന് സജീവ്, ക്വിസ് മാസ്റ്റര്‍ സിദ്ധാര്‍ഥ് ആര്. വൈലോപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
സ്കൂള്‍ വിഭാഗത്തില്‍ ഹനീഫ് മുഹമ്മദ് സി.എസ്. ഒന്നാം സ്ഥാനവും കരോള്‍ ഡി. ജോണ്‍ രണ്ടാം സ്ഥാനവും എല്‍വീന സുലു, ഗ്രിസില്‍ഡ എലിസബത്ത് സാജു, ജ്യോതിലക്ഷ്മി ഷാജി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി .കോളേജ് വിഭാഗത്തില്‍ അനീഷ പി.എസ്. ഒന്നാം സ്ഥാനവും സരിത എസ്.ആര്. രണ്ടാം സ്ഥാനവും ജെസ്ലിന് തെരേസ ബിജോ, രാജി ഇ.ആര്. എന്നിവര്‍ മൂന്നാം സ്ഥാനവും ഹര്‍ഷ ലിസ് ബേബി നാലാം സ്ഥാനവും നേടി.
- Log in to post comments