സൗജന്യ വെഹിക്കിൾ റീഫിനിഷ് പരിശീലനത്തിലേക്ക് അപേക്ഷിക്കാം*
അസാപ് കേരളയും ജെ.എസ്.ഡബ്ല്യു ഡ്യൂലക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു മാസത്തെ സൗജന്യ വെഹിക്കിൾ റീഫിനിഷ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈൽ പെയിന്റിംഗ്, വാഹനങ്ങളുടെ റീഫിനിഷിംഗ് മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന 18-നും 28-നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ എന്നിവയാണ് യോഗ്യത. പരിശീലന കാലയളവിൽ യൂണിഫോം, സുരക്ഷാ ഷൂസ്, സുരക്ഷാ മാസ്ക്, പഠനസാമഗ്രികൾ എന്നിവയും പരിചയസമ്പന്നരായ ട്രെയിനർമാരുടെ സേവനവും സൗജന്യമായി ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അവസരവും സപ്പോർട്ടും ഉറപ്പാക്കുന്നു. മലപ്പുറം തവനൂർ അയങ്കലത്തെ (NH 66) അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് പരിശീലനം നടക്കുക. താൽപര്യമുള്ളവർ https://forms.gle/5BHWgUBeHrAu776V9 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫോൺ- 9567828616.
- Log in to post comments