Skip to main content

സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിനും യുവജന ക്ലബ് അവാർഡിനും അപേക്ഷ ക്ഷണിച്ചു

 

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2025-ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബ്ബുകൾക്കുള്ള അവാർഡിനും അപേക്ഷ ക്ഷണിച്ചു. സാമൂഹിക പ്രവർത്തനം, മാധ്യമപ്രവർത്തനം, കല, സാഹിത്യം, കായികം, സംരംഭകത്വം, കൃഷി തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയ,18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് വ്യക്തിഗത പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യേണ്ടത്. ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്തിപത്രവവും ലഭിക്കും. സ്വയം നാമനിർദേശം അനുവദിക്കില്ല.

യുവ ജന ക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകൾക്കും  പുരസ്കാരത്തിന് അപേക്ഷിക്കാം. ജില്ലാതലത്തിൽ മികച്ച ക്ലബ്ബിന് 30,000 രൂപയും സംസ്ഥാനതല ജേതാവിന് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നൽകും.

അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും യുവജനക്ഷേമബോർഡിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ ബന്ധപ്പെടാം. അപേക്ഷകൾ ഡിസംബർ 19 നകം ജില്ലാ യുവജനകേന്ദ്രം, സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, ആറാം നില, കോഴിക്കോട് എന്ന വിലാസത്തിൽ ലഭിക്കണം.
ഫോൺ: 0495-2373371.

date