Skip to main content
ആന്റിബയോട്ടിക് ദുരുപയോഗത്തിനെതിരെ പൊതുബോധവൽക്കരണം അനിവാര്യം: അഡ്വ. ടി ഒ മോഹനൻ എം.എൽ.എ

ആന്റിബയോട്ടിക് ദുരുപയോഗത്തിനെതിരെ പൊതുബോധവൽക്കരണം അനിവാര്യം: അഡ്വ. ടി ഒ മോഹനൻ എം.എൽ.എ

ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ എം ആർ) ബോധവൽക്കരണ വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം അഡ്വ. ടി ഒ മോഹനൻ എം എൽ എ നിർവഹിച്ചു.ആന്റിബയോട്ടിക്കുകൾ കൃത്യമായ രീതിയിൽ ഉപയോഗിക്കാതിരിക്കുന്നതും അവ പൊതുഇടങ്ങളിൽ വലിച്ചെറിയുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് എം എൽ എ പറഞ്ഞു.ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുന്നതിനും അവയുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പൊതുബോധവൽക്കരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ഡി എം ഒ ഡോ.എം സന്തോഷ് അധ്യക്ഷത വഹിച്ചു. എ എം ആർ ൻ്റെ ഭാഗമായി രൂപകൽപന ചെയ്ത മാസ്കോട്ട് അഥവാ ചിഹ്നം  എം എൽ എയ്ക്ക് കൈമാറി.

നവംബർ 18 മുതൽ 24 വരെയാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരമായി ആചരിക്കുന്നത്.പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ആരോഗ്യസ്ഥാപനങ്ങളിലും ആന്റിബയോട്ടിക് സാക്ഷരത ഉറപ്പാക്കുന്നതിനായി 'പത്ത് കൽപ്പനകൾ' വിതരണം ചെയ്യും. 

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി അബൂബക്കർ മുഖ്യാതിഥിയായി. നോഡൽ ഓഫീസർ ഡോ അഭിലാഷ് വിഷയാവതരണം നടത്തി.ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ എം കെ ഷാജ്,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ഗ്രിഫിൻ സുരേന്ദ്രൻ, ആർ എം ഒ ഡോ. സുമിൻ മോഹൻ, ജില്ലാ നഴ്സിംഗ് ഓഫീസർ വിനോദിനി, ചീഫ് നഴ്സിംഗ് ഓഫീസർ ബീഗം ജാസ്മിൻ എന്നിവർ പങ്കെടുത്തു.
 

date