Skip to main content

ഇൻഡക്‌സ് മാർക്ക് പ്രസിദ്ധീകരിച്ചു

സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2026-27 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളായ അലൈഡ് ഹെൽത്ത് കെയർ, ഡെന്റൽ, ഹെൽത്ത് ഇൻസ്‌പെക്ടർ, ഫാർമസി പ്രവേശനത്തിന് അപേക്ഷിച്ചവരിൽ അംഗീകരിക്കപ്പെട്ട അപേക്ഷകളുടെ പ്രൊവിഷണൽ ഇൻഡക്‌സ് മാർക്കുകൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇൻഡക്‌സ് മാർക്കുകൾ പരിശോധിക്കണം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ lbstvpm@gmail.com ൽ അറിയിക്കുകയോ എൽ.ബി.എസ്. ജില്ലാ ഫെസിലിറ്റേഷൻ സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യണം. പരാതികൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 23. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

പി.എൻ.എക്‌സ്. 4919/2026

date