Post Category
ബി.എസ്.സി നഴ്സിംഗ് എൻആർഐ ക്വാട്ട ഒഴിവിലേക്ക് സ്പോട്ട് അലോട്ട്മെന്റ് 24 ന്
സർക്കാർ ഉത്തരവ് പ്രകാരം 2026-27 അധ്യയന വർഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിന് എൻആർഐ ക്വാട്ടയിൽ മാത്രം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബർ 24 രാവിലെ 10ന് തിരുവനന്തപുരം, കളമശ്ശേരി, കോഴിക്കോട് എൽ.ബി.എസ് റീജണൽ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൻആർഐ ക്വാട്ടയിൽ പ്രവേശനത്തിനു വേണ്ട എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം തിരുവനന്തപുരം, കളമശ്ശേരി, കോഴിക്കോട് ഇവയിൽ ഏതെങ്കിലും എൽ.ബി.എസ് റീജണൽ സെന്ററിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
പി.എൻ.എക്സ്. 4932/2026
date
- Log in to post comments