Skip to main content

പോളിയോ പ്രതിരോധത്തിന് മികച്ച പ്രതികരണം

ജില്ലയിൽ ആദ്യദിനം 96.74 ശതമാനം നേട്ടം

ജില്ലയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ആദ്യദിനത്തിൽ അഞ്ചു വയസ്സിൽ താഴെയുള്ള 1,56,260 കുട്ടികൾക്ക് പ്രതിരോധ തുള്ളിമരുന്ന് നൽകി. ആകെ ലക്ഷ്യമിട്ട കുട്ടികളുടെ 96.74 ശതമാനമാണിത്. ഇതിൽ 4,548 കുട്ടികൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ആദ്യദിനം തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾക്ക് നവംബർ 23, 24ന് ആരോഗ്യപ്രവർത്തകരും വളണ്ടിയർമാരും വീടുകളിലെത്തി തുള്ളിമരുന്ന് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

date