Skip to main content
..

കാലിടറാതെ അവർ മുന്നേറട്ടെ: കൊല്ലം ജില്ലയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷന് തുടക്കമിട്ട്  മന്ത്രി പി.സി . വിഷ്ണുനാഥ്‌.

ഇന്ത്യയെ പോളിയോ വിമുക്തമായി നിലനിർത്തുന്നതിനായി സംഘടിപ്പിച്ച സബ് നാഷണൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുണ്ടറ താലൂക്ക് ആശുപത്രിയിൽ വിനോദസഞ്ചാര - സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്‌ നിർവഹിച്ചു. ഓരോ കുഞ്ഞും നാടിന്റെ സമ്പത്താണെന്നും 
അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകേണ്ടത് ഓരോ കുടുംബത്തിന്റെയും സാമൂഹിക ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.  

ചിറ്റുമല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബൈജു ബി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ഷീജ എ എൽ മുഖ്യ പ്രഭാഷണവും ജില്ലാ പ്രോഗ്രാം മാനേജർ ഡോ എൽവിൻ ജോസ് വിഷയാവതരണവും നടത്തി.  കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ്കുമാർ ജി, ജില്ലാ പഞ്ചായത്ത്‌ അംഗം വത്സല സതീശൻ, ചിറ്റുമല ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ബിന്ദുമോൾ എ, ചിറ്റുമല ബ്ലോക്ക്‌ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ വിജയകുമാർ, കുണ്ടറ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുധാദേവി ജെ, വാർഡ് മെമ്പർ ജയലക്ഷ്മി, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ ലിന്റാ ജോസഫ്, താലൂക്കാ ശുപത്രി സൂപ്രണ്ട് ഡോ സലീല ദേവി പി ആർ, ആർ എം ഒ ഡോ ശരത് രാജൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ശ്രീകുമാർ എസ്, കുണ്ടറ മിഡ്‌ ടൗൺ റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ ആർ കൃഷ്ണനുണ്ണി, കോൾഡ് ചെയിൻ ഓഫീസർ അജയകുമാർ, ഡെപ്യൂട്ടി എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഷാലിമ ടി, എം സി എച്ച് ഓഫീസർ ലതാ മേരി, ഡി പി എച്ച് എൻ സിന്ധു ഒ, ഹെൽത്ത്‌ സൂപ്പർവൈസർ ബിനു ആർ, ആരോഗ്യ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ  പങ്കെടുത്തു.

ജില്ലയിൽ അഞ്ച് വയസ്സിൽ താഴെയുള്ള 1,27,375 കുട്ടികൾക്കായി 1,755 പോളിയോ ബൂത്തുകളും 3,506 സന്നദ്ധ പ്രവർത്തകരെയും സജ്ജമാക്കിയിരുന്നു. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവ ഉൾപ്പെടെ ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകുന്ന കേന്ദ്രങ്ങളിലാണ് ബൂത്തുകൾ പ്രവർത്തിക്കുന്നത്.
പോളിയോ ദിനത്തിൽ ബൂത്തിലെത്താൻ കഴിയാത്ത കുട്ടികൾക്ക് നവംബർ 23, 24 തീയതികളിൽ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും. അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് ലഭിക്കുന്നുവെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

date