Post Category
ഗസ്റ്റ് അധ്യാപക അഭിമുഖം
ആറ്റിങ്ങൽ സർക്കാർ കോളജിൽ 2026-27 അധ്യയന വർഷത്തിൽ കോമേഴ്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ അതിഥി അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ നവംബർ 25 രാവിലെ 10ന് യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
പി.എൻ.എക്‌സ്. 4941/2026
date
- Log in to post comments