Skip to main content

ജില്ലാതല റിഥം ആര്‍ട്ട് ട്രൂപ്പ് രൂപീകരണം സ്‌ക്രീനിങ് ടെസ്റ്റ് 27ന്  

ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ ഉള്‍പ്പെടുത്തി സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാതല റിഥം ആര്‍ട്ട് ട്രൂപ്പ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട  സ്‌ക്രീനിങ് ടെസ്റ്റ് നവംബര്‍ 27ന് ഈഞ്ചവിള സര്‍ക്കാര്‍ സ്നേഹാലയം (സര്‍ക്കാര്‍ വൃദ്ധസദനം, കൊല്ലം) ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് നൃത്തം,  ഉച്ചയ്ക്ക് രണ്ടിന് സംഗീതം, വാദ്യോപകരണ സംഗീതം എന്നിങ്ങനെയാണ് സ്‌ക്രീനിങ്. ഫോണ്‍: 0474 2790971.  
 

 

date