Post Category
അപേക്ഷ ക്ഷണിച്ചു
സാംസ്കാരിക വകുപ്പിന് കീഴിൽ ആറന്മുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ ഒരു വർഷ കാലാവധിയുള്ള പി.ജി. ഡിപ്ലോമ ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ, ഡിപ്ലോമ ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ കറസ്പോണ്ടൻസ് കോഴ്സ് എന്നീ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ അല്ലെങ്കിൽ ആർക്കിടെക്ചർ എൻജിനീയറിങ് ബിരുദമുള്ളവർക്ക് 25 സീറ്റുകളുള്ള പി.ജി. ഡിപ്ലോമയ്ക്കും, അംഗീകൃത ബിരുദമോ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമയോ ഉള്ളവർക്ക് 100 സീറ്റുകളുള്ള കറസ്പോണ്ടൻസ് കോഴ്സിനും അപേക്ഷിക്കാം. പ്രായപരിധിയില്ലാത്ത ഈ കോഴ്സുകളിലേക്ക് 200 രൂപ അപേക്ഷാ ഫീസോടെ ഡിസംബർ അഞ്ചിനകം www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.
ഫോൺ:0468-2319740
date
- Log in to post comments