Skip to main content

അപേക്ഷ ക്ഷണിച്ചു

2026-27 സാമ്പത്തിക വർഷം എറണാകുളം ജില്ലയിൽ മത്സ്യബന്ധന യാനങ്ങളിൽ പണിയെടുക്കുന്ന സ്രാങ്ക് മാർക്ക് കൊച്ചി സിഫ്‌നെറ്റിൽ പരിശീലനം നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. 21നും 55നും ഇടയിൽ പ്രായമുള്ള എട്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ സ്രാങ്ക്മാർക്ക് അപേക്ഷിക്കാം. രജിസ്റ്റർ ചെയ്ത മത്സ്യബന്ധന യാനങ്ങളിൽ സ്രാങ്ക് അല്ലെങ്കിൽ എൻജിൻ ഡ്രൈവറായി രണ്ടു വർഷത്തെയോ ഡെക്ക് ഹാൻഡായി അഞ്ചു വർഷത്തെയോ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഡിസംബർ മൂന്നിനകം അതത് മത്സ്യഭവനുകളിലോ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലോ സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾക്ക് അതത് മത്സ്യഭവൻ ഓഫീസുകളുമായി ബന്ധപ്പെടാം.
ഫോൺ: 0484 2394476

date