Post Category
അഭിമുഖം
കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ സർജറി വിഭാഗം ജൂനിയർ റെസിഡന്റ് തസ്തികയിലേക്ക് ആറ് മാസം കാലയളവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
എംബിബിഎസ് & ടിസിഎംസി രജിസ്ട്രേഷൻ ആണ് യോഗ്യത. താല്പര്യമുള്ളവർക്ക് വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ 30ന് മെഡിക്കൽ കോളേജ് സി സി എം ഹാളിൽ രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേ ദിവസം 10 30 മുതൽ 11 മണി വരെ മാത്രം.
ഫോൺ : 0484 2754468
date
- Log in to post comments