Post Category
ഊരമനയിൽ മഴക്കെടുതി; അടിയന്തര നടപടിക്ക് മന്ത്രിയുടെ നിർദേശം
ഊരമന- രാമമംഗലം ഭാഗത്ത് കനത്ത മഴയിലും കാറ്റിലും ഉണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി അനൂപ് ജേക്കബ് ജില്ലാ കലക്ടർക്ക് നിർദേശം നൽകി.
മഴയിൽ തടസ്സപ്പെട്ട വൈദ്യുതി വിതരണം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് നിർദേശം നൽകി.
പ്രകൃതിക്ഷോഭത്തിൽ ഉണ്ടായ കൃഷിനാശം കണക്കാക്കുന്നതിനും വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മഴയിൽ തകർന്ന റോഡുകളുടെ കേടുപാടുകൾ അടിയന്തരമായി പരിഹരിച്ച് ഗതാഗതം സുഗമമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
date
- Log in to post comments