Post Category
ക്ഷീരകർഷകർക്കായി ശാസ്ത്രീയ പശുപരിപാലന പരിശീലന പരിപാടി*
*
തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ ക്ഷീരകർഷകർക്കായി 'ക്ഷീര സംരംഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലൂടെ' എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആലത്തൂർ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ ഡിസംബർ ഒന്ന് മുതൽ ഡിസംബർ അഞ്ച് വരെയാണ് പരിശീലനം.
പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കർഷകർ 20 രൂപ പ്രവേശന ഫീസും, ആധാർ അല്ലെങ്കിൽ മറ്റേതെങ്കിലും തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നീ രേഖകളും സഹിതം ഹാജരാകേണ്ടതാണ്. താത്പര്യമുള്ളവർ നവംബർ 30-ന് വൈകീട്ട് മൂന്നിനകം dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com എന്നീ ഇ-മെയിൽ വിലാസങ്ങൾ വഴിയോ, രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള സമയങ്ങളിൽ 04922 226040, 9495228998 എന്നീ ഫോൺ നമ്പറുകൾ മുഖേനയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
date
- Log in to post comments