ഓറഞ്ച് ദ വേൾഡ് ക്യാംപെയ്ൻ: ഏകദിന ശില്പശാല സംഘടിപ്പിച്ചു*
ഓറഞ്ച് ദ വേൾഡ് ക്യാംപെയ്നിന്റെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റിലെ ആസൂത്രണ ഭവൻ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി നിർവഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി. മീര അധ്യക്ഷത വഹിച്ചു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിസംബർ പത്ത് വരെ ഓറഞ്ച് ദ വേൾഡ് ക്യാംപെയ്ൻ ആചരിക്കുന്നത്. ‘സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അക്രമങ്ങൾ അവസാനിപ്പിക്കാൻ ഒന്നിക്കുക: നീതി ഉറപ്പാക്കുക, അതിജീവിച്ചവരെ സംരക്ഷിക്കുക, ശിക്ഷാവിമുക്തി അവസാനിപ്പിക്കുക’ എന്നതാണ് ഈ വർഷത്തെ ക്യാംപെയ്ൻ ആപ്തവാക്യം.
വുമൺ പ്രൊട്ടക്ഷൻ ഓഫീസർ (ഇൻചാർജ്) കെ.ജി. ശരണ്യ സ്വാഗതവും ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് കെ.എൽ. ഷൈജു നന്ദിയും പറഞ്ഞു.
ശില്പശാലയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥരും ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ നേതൃത്വത്തിൽ സ്ത്രീധന നിരോധനം സംബന്ധിച്ച പ്രതിജ്ഞ ചൊല്ലി. വിവിധ വകുപ്പുകൾ നടപ്പിലാക്കിവരുന്ന സ്ത്രീ സുരക്ഷാ പദ്ധതികളെക്കുറിച്ച് വകുപ്പ് പ്രതിനിധികൾ ക്ലാസ്സുകൾ നയിച്ചു. വിവിധ വകുപ്പുകളിൽ നിന്നായി നൂറ്റിയിരുപതോളം ഉദ്യോഗസ്ഥർ ശില്പശാലയിൽ പങ്കെടുത്തു.
- Log in to post comments