ഓറഞ്ച് ദി വേള്‍ഡ് കാമ്പയിന്‍ ശില്പശാല സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ഓറഞ്ച് ദി വേള്‍ഡ് കാന്പയിനിന്‍റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഗാർഹിക പീഡനമില്ലാതെ ജീവിക്കാൻ സഹായകമായ സാംസ്‌കാരിക ഔന്നത്യത്തിലേക്ക് സമൂഹം മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ എം.പി. സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യന്‍, ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ കെ. വി. ആശാമോള്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി കരിമ്പന്നൂര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എം. കെ. രാജേഷ്, ആര്‍. ശ്രീകല എളൂക്കുന്നേൽ, അഡ്വ. അഭിലാഷ് ചന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍)രമ്യ എസ്. നമ്പൂതിരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. എസ്. ഷിനോ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments