റവന്യൂ അവലോകനം; മന്ത്രിയുടെ അധ്യക്ഷതയിൽ വിപുലമായ യോഗം
ജില്ലകളിലെ റവന്യൂ സംബന്ധമായ വിഷയങ്ങൾ പരിശോധിച്ച് പ്രശ്നപരിഹാരത്തിന് ലക്ഷ്യമിട്ട് എം.എൽ.എമാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുള്ള റവന്യൂ സൊല്യൂഷൻ മീറ്റ് ഡിസംബർ ഒന്നിന് ആരംഭിക്കും. റവന്യൂ വകുപ്പുമന്ത്രി എ.പി. അനിൽ കുമാറിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം പിടിപി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിലാണ് (ഐഎൽഡിഎം) മീറ്റ് നടക്കുക. ഓരോ ജില്ലയിലെയും റവന്യൂ വിഷയങ്ങൾ എംഎൽഎമാരുമായും ജില്ലാ കളക്ടർമാരുമായും വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്യുന്നതിനും അതിവേഗം പരിഹാരം കാണുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
ആദ്യദിനമായ ഡിസംബർ ഒന്നിന് കണ്ണൂർ, കാസർഗോഡ് ജില്ലകൾ മീറ്റിൽ പങ്കെടുക്കും. ഡിസംബർ 2 വയനാട്, കോഴിക്കോട് ജില്ലകളും ഡിസംബർ 3 മലപ്പുറം ജില്ലയും പങ്കെടുക്കും. തുടർന്ന് ഡിസംബർ 7 പാലക്കാട്, ഡിസംബർ 8 തൃശൂർ, ഡിസംബർ 9 പത്തനംതിട്ട, ഇടുക്കി ജില്ലകൾ എന്നിങ്ങനെയാണ് മീറ്റ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാദിവസവും വൈകിട്ട് ആറു മണിക്കാണ് യോഗം ആരംഭിക്കുക.
പി.എൻ.എക്സ്. 5000/2026
- Log in to post comments