Post Category
ട്രൈ സർവീസസ് ഇ.എസ്.എം. റാലി നവംബർ 28ന്
വിമുക്തഭടന്മാർ, വീരനാരികൾ കുടുംബ പെൻഷൻകാർ എന്നിവരുടെ പെൻഷൻ, സേവന രേഖകളിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതിനും പുതിയ ക്ഷേമപദ്ധതികൾ അറിയുന്നതിനായി ട്രൈ സർവീസസ് ഇ.എസ്.എം. റാലി (മലബാർ വീര സംഗമം) സംഘടിപ്പിക്കുന്നു. കണ്ണൂർ ഡി.എസ്.സി. സെന്ററിൽ നവംബർ 28ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ റാലി നടക്കുക. പങ്കെടുക്കുന്നവർ പി.പി.ഒ., ഡിസ്ചാർജ് ബുക്ക്, ബാങ്ക് പാസ്ബുക്ക്, മറ്റ് സേവന രേഖകൾ എന്നിവ സഹിതം എത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
ഫോൺ : 0491-2971633
date
- Log in to post comments