ലോട്ടറി രംഗത്തെ ആശങ്കകള്‍ പരിഹരിക്കുമെന്ന് അപു ജോണ്‍ ജോസഫ്
നിരാലംബര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം താങ്ങും തണലും നല്കുന്ന കേരള ഭാഗ്യക്കുറിക്ക് സര്‍ക്കാര്‍ വേണ്ട സംരക്ഷണം നല്‍കുമെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് .സ്ത്രീകള്‍ ,ഭിന്നശേഷിക്കാര്‍, കാഴ്ചപരിമിതിയുള്ളവര്‍ തുടങ്ങി വിവിധ രംഗങ്ങളിലെ ആയിരങ്ങള്‍ക്ക് വരുമാനമെന്ന നിലയില്‍ വലിയ സഹായമാണ് ലോട്ടറി വിതരണ രംഗം. നിരവധി പരാതികളും ആശങ്കകളും നേരിടുന്ന മേഖലയാണിതെന്നും അവ പരിഹരിച്ച് സര്‍ക്കാര്‍ ലോട്ടറിക്ക് സംരക്ഷണമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഇടുക്കിയിലെ ജില്ലാതല ഉദ്ഘാടനവും ടിക്കറ്റ് പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ അധ്യക്ഷനായ ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ. ദീപക് വിശിഷ്ടാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ ആതിര ജോഷി ,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷാഹുല്‍ ഹമീദ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജോയി മൈലാടിയില്‍, ഇടുക്കി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ക്രിസ്റ്റി മൈക്കിള്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ജോസഫ് സൈമണ്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments