Post Category
മത്സ്യ വിത്ത് ഫാമുകൾക്കും അക്വേറിയം ഷോപ്പുകൾക്കും ലൈസൻസ് പുതുക്കാൻ അദാലത്ത്
മത്സ്യ വിത്ത് ഫാമുകൾ, ഹാച്ചറികൾ, അക്വേറിയം ഷോപ്പുകൾ എന്നിവയുടെ ലൈസൻസ് പുതുക്കുന്നതിനായി ഡിസംബർ 7, 8 തീയതികളിൽ അദാലത്ത് സംഘടിപ്പിക്കുന്നു. സംസ്ഥാന മത്സ്യ വിത്ത് നിയമം 2014 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും ഈ സാമ്പത്തിക വർഷത്തെ ലൈസൻസ് ഇതുവരെ പുതുക്കാത്തതുമായ സ്ഥാപനങ്ങൾക്കായാണ് അദാലത്ത്.
ലൈസൻസ് പുതുക്കേണ്ടവർക്കും പുതുതായി ലൈസൻസ് എടുക്കാൻ താൽപര്യമുള്ളവർക്കും അതത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പരിധിയിലെ മത്സ്യഭവൻ ഓഫീസുകളിലോ കമലേശ്വരം മണക്കാട് പി.ഒ.യിലെ ജില്ലാ മത്സ്യഭവൻ ഓഫീസിലോ അപേക്ഷ സമർപ്പിക്കാം.
ഫീൽഡ് തല പരിശോധനയിൽ നിയമപ്രകാരമുള്ള രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2450773.
date
- Log in to post comments