Skip to main content

എറണാകുളം ജില്ലാ അറിയിപ്പുകൾ

1. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കാക്കനാട് : കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ വിവിധ ഒഴിവുകളിലേക്ക് നടത്തിയ കൂടിക്കാഴ്ചയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.  www.ccrc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പരിശോധനയ്ക്ക് ലഭിക്കും.  ഫോണ്‍ 04842411700

2. സീനിയോറിറ്റി പുതുക്കല്‍: രേഖകള്‍ ഹാജരാക്കണം

കാക്കനാട്: പ്രത്യേക പുതുക്കല്‍ 2018 പ്രകാരം എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സീനിയോറിറ്റി പുന:സ്ഥാപിക്കുന്നതിന് 2018 ഡിസംബര്‍ 31നകം അപേക്ഷ സമര്‍പ്പിച്ചവരില്‍  രജിസ്‌ട്രേഷന്‍ പുതുക്കാത്തവര്‍ ജനുവരി 31നകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് ഓഫീസിലെത്തി നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

3. സര്‍ട്ടിഫിക്കറ്റ് ഇന്‍ ബ്യൂട്ടികെയര്‍ മാനേജ്‌മെന്റ്
കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി:  സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ബ്യൂട്ടികെയര്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് ആറു മാസമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ ഉണ്ടായിരിക്കും. കോഴ്‌സ്  വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.src.kerala.gov.in/www.srccc.in വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.

4. സര്‍ട്ടിഫിക്കറ്റ് ഇന്‍ ജെറിയാട്രിക് കൗണ്‍സലിംഗ്
കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി:  സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ജെറിയാട്രിക് കൗണ്‍സലിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് ആറു മാസമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്‌സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.src.kerala.gov.in/www.srccc.in വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.

5. സി-ഡിറ്റ് സൈബര്‍ശ്രീ പരിശീലനം

സി-ഡിറ്റ് സൈബര്‍ശ്രീ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന പരിശീലനങ്ങള്‍ ജനുവരി 28-ന് ആരംഭിക്കും

ടുഡിആന്റ് ത്രീഡി ഗെയിം ഡെവലപ്‌മെന്റ് എഞ്ചിനീയറിംഗ്/ എം.സി.എ /ബി.സി.എ ബിരുദമുള്ളവര്‍ക്കും, എഞ്ചിനീയറിംഗ്/ എം.സി.എ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും പങ്കെടുക്കാവുന്നതാണ്. ആറ് മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ്‌ലഭിക്കും. പ്രായം 26 വരെ.

സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് ആന്റ് സ്‌പെഷ്യല്‍ സപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ഡിപ്‌ളോമയോ പാസ്സായവര്‍ക്കും, എഞ്ചിനീയറിംഗ് ബിരുദത്തില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അവസരം ലഭിക്കും. മൂന്ന് മാസത്തെ പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപന്റായി ലഭിക്കും.

പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകളുടെ ശരിപകര്‍പ്പ് സഹിതം  ജനുവരി 28- ന് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ ,ടിസി.81/2964,തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 9446455052, 8921412961, 8281627887.

date