Skip to main content

പ്രളയാനന്തര പുനരധിവാസം ജില്ലയില്‍ പുരോഗമിക്കുന്നു :  വീടുകള്‍ക്ക്‌ 175.11 കോടി രൂപ വിതരണം ചെയ്‌തു

ജില്ലയിലെ പ്രളയാനന്തര പുരനധിവാസം ജില്ലാ ഭരണകൂടത്തിന്‍െ്‌റയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു. പ്രളയത്തില്‍ പൂര്‍ണ്ണമായും ഭാഗികമായും നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കുള്ള ധനസഹായമായി 175, 11,37, 800 രൂപ വിതരണം ചെയ്‌തതായി ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു. കുടുംബശ്രീ മുഖേന റീസര്‍ജന്‍്‌റ്‌ കേരള ലോണ്‍ സ്‌കീം വഴി ജില്ലയിലെ 18884 പ്രളയബാധിത കുടുംബങ്ങള്‍ക്ക്‌ 166 കോടിരൂപ വായ്‌പയായി ലഭ്യമാക്കി. പ്രളയത്തില്‍ വലിയ നാശനഷ്ടം സംഭവിച്ച കാര്‍ഷിക മേഖലയ്‌ക്കുള്ള ധനസഹായ വിതരണവും കാര്യക്ഷമമായി നടക്കുന്നു. കൃഷിവകുപ്പ്‌ വഴി 22961 ഗുണഭോക്താക്കള്‍ക്കായി 14,45,21,305 രുപ വിതരണം ചെയ്‌തു. പട്ടികജാതി വികസന വകുപ്പിന്‍െ്‌റ നേതൃത്വത്തില്‍ പട്ടികജാതിയില്‍പ്പെട്ട 14369 പ്രളയബാധിതര്‍ക്ക്‌ ഇതുവരെ 7,18,45,000 രൂപ അനുവദിച്ചു. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്‍െ്‌റ നേതൃത്വത്തില്‍ 3500 ക്ഷീരകര്‍ഷകര്‍ക്ക്‌ നഷ്ടപരിഹാര ഇനത്തില്‍ വിതരണം ചെയ്യുന്നതിന്‌ 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. പൂര്‍ണമായും വീട്‌ നശിച്ച 3454 പേരില്‍ സ്വമേധയാ വീടുപണിയുന്നതിന്‌ സമ്മതപത്രം നല്‍കിയ 1703 പേര്‍ക്ക്‌ നല്‍കുന്ന 4 ലക്ഷം രൂപയുടെ ആദ്യ ഗഡു അനുവദിച്ചു. ഇതില്‍ ആദ്യഘട്ടം പൂര്‍ത്തയാക്കിയ 137 പേര്‍ക്ക്‌ രണ്ടാം ഗഡുവും അനുവദിച്ചു. സ്വമേധയാ വീട്‌ നിര്‍മ്മിക്കാനാകാത്തവര്‍ക്ക്‌ സര്‍ക്കാര്‍ നേരിട്ടോ സ്‌പോണ്‍സര്‍മാര്‍ വഴിയോ ആണ്‌ വീട്‌ നിര്‍മ്മിച്ചു നല്‍കുന്നത്‌. സഹകരണ വകുപ്പിന്‍െ്‌റ നേതൃത്വത്തില്‍ കെയര്‍ ഹോം പദ്ധതി വഴി 460 വീടുകളാണ്‌ ജില്ലയില്‍ നിര്‍മ്മിച്ചു നല്‍കുന്നത്‌. 2019 മാര്‍ച്ച്‌ 31 നുള്ളില്‍ മുഴുവന്‍ വീടുകളും പദ്ധതി വഴി നിര്‍മ്മിച്ച്‌ നല്‍കാനാണ്‌ ലക്ഷ്യമിടുന്നത്‌. പദ്ധതി പ്രകാരം ആദ്യഗഡുവായി 95,100 രൂപ അനുവദിച്ചു. 33 വീടുകളുടെ മേല്‍ക്കൂര നിര്‍മ്മാണവും 117 വീടുകളുടെ ലിന്‍്‌റല്‍ ലെവല്‍ നിര്‍മ്മാണവും 310 വീടുകളുടെ തറനിര്‍മ്മാണവും പൂര്‍ത്തിയായി. ഇതിനുപുറമേ 121 വീടുകള്‍ സ്‌പോണ്‍സര്‍മാര്‍ വഴി നിര്‍മ്മിച്ച്‌ നല്‍കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌. അവകാശതര്‍ക്കം മൂലം പുനര്‍നിര്‍മ്മാണത്തിന്‌ ധനസഹായം അനുവദിക്കാതിരുന്ന 304 പേരുടെ കേസില്‍ ജില്ലാ ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയുടെയും റവന്യൂ വകുപ്പിന്‍െ്‌റയും സംയുക്താഭിമുഖ്യത്തില്‍ താലൂക്ക്‌ അടിസ്ഥാനത്തില്‍ നടത്തിയ 4 അദാലത്തുകളിലൂടെ 46 പേര്‍ക്ക്‌ ധനസഹായം അനുവദിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പ്രളയാനന്തര അടിയന്തര ധനസഹായമായി ജില്ലയില്‍ 125932 പേര്‍ക്കാണ്‌ 10000 രൂപ ദുരിതാശ്വാസനിധിയില്‍നിന്ന്‌ അനുവദിച്ചത്‌. ഇതുവഴി 125,93,20,000 രൂപ വിതരണം ചെയ്‌തു. ജില്ലയില്‍ 20874 വീടുകളാണ്‌ പ്രളയത്തില്‍ ഭാഗികമായി നശിച്ചത്‌. ഇതില്‍ 16075 വീടുകള്‍ക്കുള്ള ധനസഹായം വിതരണം ചെയ്‌തു. പ്രളയത്തില്‍ പൂര്‍ണമായും വീട്‌ നശിച്ച പുറമ്പോക്കില്‍ താമസിക്കുന്ന 276 പേര്‍ക്ക്‌ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച്‌ വരികയാണ്‌. ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള മുഴുവന്‍ ഭൂമിയും ജില്ലയില്‍ കണ്ടെത്തിക്കഴിഞ്ഞു. വീടുകളുടെ നാശനഷ്ടം സംബന്ധിച്ച്‌ 9027 അപ്പീല്‍ അപേക്ഷകളാണ്‌ ജില്ലയില്‍ സമര്‍പ്പിച്ചിരിക്കുന്നത്‌.ഈ അപേക്ഷകള്‍ പരിശോധിച്ച്‌ അര്‍ഹരായവര്‍ക്ക്‌ വീട്‌ പുനര്‍നിര്‍മ്മാണത്തിനുള്ള ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടികളും പുരോഗമിച്ചുവരികയാണ്‌. ആധാരലക്ഷ്യങ്ങള്‍ ഇല്ലാത്തവര്‍ , പട്ടയമില്ലാത്ത ഭൂമിയില്‍ താമസിക്കുന്നവര്‍, വീടിന്‍െ്‌റ പുനര്‍നിര്‍മ്മാണത്തിന്‌ താമസസ്ഥലം അനുയോജ്യമല്ലാത്തവര്‍ എന്നിവരുടെ പരാതികള്‍ പരിശോധിച്ച്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ ജില്ലാഭരണകൂടത്തിന്‍െ്‌റ നേതൃത്വത്തില്‍ നടന്നുവരികയാണെന്നും ജില്ലാ കളക്‌ടര്‍ അറിയിച്ചു. 
 

date