Post Category
ജനകീയ മത്സ്യകൃഷി: താലൂക്ക്തലത്തിൽ അപേക്ഷിക്കാം
തിരുവനന്തപുരം ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിവരുന്ന ജനകീയ മത്സ്യകൃഷി 2019-20 പദ്ധതി പ്രകാരം വിവിധ ഘടക പദ്ധതികൾക്കായി താലൂക്ക്തലത്തിൽ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം താലൂക്കിലെ അപേക്ഷകൾ കമലേശ്വരത്തെ ജില്ലാ മത്സ്യഭവൻ ഓഫീസിലും, നെയ്യാറ്റിൻകര താലൂക്കിലെ അപേക്ഷകൾ പൂവ്വാർ മത്സ്യഭവൻ ഓഫീസിലും, നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ അപേക്ഷകൾ നെയ്യാർഡാമിലെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലും ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ അപേക്ഷകൾ ചിറയിൻകീഴ് മത്സ്യഭവൻ ഓഫീസിലും സ്വീകരിക്കും. അപേക്ഷകൾ ഫെബ്രുവരി 15 നകം ലഭിച്ചിരിക്കണം. അപേക്ഷകൾ ഈ ഓഫീസിലും ലഭിക്കും. വിശദ വിവരങ്ങൾക്ക് ജില്ലാ മത്സ്യഭവൻ ഓഫീസ്, കമലേശ്വരം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471-2464076 എന്ന നമ്പരിലോ ബന്ധപ്പെടണം.
പി.എൻ.എക്സ്. 432/19
date
- Log in to post comments