Skip to main content

ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ്

 

കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റിനെ താത്ക്കാലിക വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷത്തേക്കാണ് നിയമനം. നിയമബിരുദമാണ് യോഗ്യത. 1991 ഫെബ്രുവരി 26 നും 1997 ഫെബ്രുവരി 25 നുമിടയിൽ ജനിച്ചവരായിരിക്കണം. 21 ഒഴിവുകളുണ്ട്. പ്രതിമാസം 12,000 രൂപയാണ് വേതനം. അപേക്ഷകൾ ഓൺലൈനായി ഫെബ്രുവരി 25 നകം നൽകണം. വിശദവിവരങ്ങൾക്ക്: www.hckrecruitment.nic.in

പി.എൻ.എക്സ്. 434/19

date