Skip to main content

പ്രളയാനന്തര പുനര്‍നിര്‍മ്മാണം ജില്ലയില്‍ സഹകരണ വകുപ്പിന്റെ 83 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് സഹകരണ വകുപ്പ് നടപ്പാക്കുന്ന  കെയര്‍ ഹോം പദ്ധതിയില്‍ 83 വീടുകളുടെ നിര്‍മ്മാണം ജില്ലയില്‍ പുരോഗമിക്കുന്നു. 10 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ ദാനം ഫെബ്രുവരി 20 ന് നടക്കും.  ബാക്കി വീടുകളുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 31നകം താക്കോല്‍ നല്‍കാനാണ് നീക്കം. വൈക്കം താലൂക്കില്‍ 60 വീടുകളും കോട്ടയം താലൂക്കില്‍ 13 വീടുകളും ചങ്ങനാശ്ശേരി താലൂക്കില്‍ 10 വീടുകളുമാണ് നിര്‍മ്മിക്കുന്നത്. പ്രദേശത്തെ 35 പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ക്കാണ് വീടുകളുടെ നിര്‍മ്മാണ ചുമതല. ഒരു വീടിന് അഞ്ച് ലക്ഷം രൂപ എന്ന നിരക്കില്‍ 4.15 കോടി രൂപ യാണ് നിര്‍മ്മാണത്തിനായി വിനിയോഗിക്കുന്നത്. ജനപ്രതിനിധികള്‍, വകുപ്പ് ജീവനക്കാര്‍, സഹകരണ സംഘം ജീവനക്കാര്‍, തൊഴിലാളി സംഘടനകള്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവരടങ്ങുന്ന സഹകരണ കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. 

(കെ.ഐ.ഒ.പി.ആര്‍-218/19) 

date