Skip to main content

ഫയല്‍ അദാലത്ത് മാറ്റിവച്ചു

 

     ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് (ഫെബ്രവരി 6) കോട്ടയം സിഎം.എസ് കോളേജില്‍ വച്ച് നടത്താനിരുന്ന ഫയല്‍ അദാലത്ത് ഫെബ്രുവരി 22ലേക്ക് മാറ്റിവച്ചു. സ്വകാര്യ എയ്ഡഡ് കോളേജ് ജീവനക്കാര്‍, അദ്ധ്യാപക അനദ്ധ്യാപക സംഘടനകള്‍ എന്നിവര്‍ക്ക് കോട്ടയം കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെട്ടിട്ടുളള പരാതികള്‍ നല്‍കാവുന്നതാണ്.  പരാതികള്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, വയസ്സ്‌കരക്കുന്ന് പി,ഒ, കോട്ടയം -686001 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0481 2563317  

date