ലൈഫ്മിഷന്‍: അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തില്‍ 42 കുടുംബങ്ങള്‍ക്ക് വീട്‌യാഥാര്‍ത്ഥ്യമായി
എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെസംസ്ഥാന സര്‍ക്കാര്‍ആരംഭിച്ച ലൈഫ്മിഷന്‍ പദ്ധതിയില്‍ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ 42 കുടുംബങ്ങള്‍ക്ക് ഇനി സ്വന്തംവീട്ടിലേക്ക് താമസം മാറാം. പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ദാനം തുറമുഖവികസന വകുപ്പ് മന്ത്രി കടന്നപ്പള്ളിരാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. മങ്കടമണ്ഡലം എം എല്‍ എ ടി. എ അഹമ്മദ് കബീര്‍ അധ്യക്ഷനായി.
നാല്ഘട്ടമായി നടക്കുന്ന ലൈഫ്മിഷന്‍ പദ്ധതിയുടെ ആദ്യഘട്ടമാണ്ഇതോടെ പൂര്‍ത്തിയായത്. സ്ഥലമുണ്ട്, വീടില്ല എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 42 ഗുണ ഭോക്താക്കളാണ് പഞ്ചായത്തില്‍ഉള്ളത്. ഇതില്‍ 39 എണ്ണം ജനറല്‍വിഭാഗത്തിലുംമൂന്നെണ്ണം എസ്.സിവിഭാഗത്തിലുംഉള്ളവരാണ്. 38 വീടുകളുടെ പണിമുഴുവനായും പൂര്‍ത്തീകരിച്ചു. ബാക്കിയുളള നാല് വീടുകളില്‍ വാതില്‍ വെയ്ക്കുക, പോളിഷിങ് തുടങ്ങിയ മിനുക്കുപണികള്‍ മാത്രമേ ചെയ്യാനുള്ളൂ. ഈ മാസംതന്നെ അവയുടെ പണി പൂര്‍ത്തിയാക്കും. പദ്ധതിക്കായി ഗ്രാമ പഞ്ചായത്ത് 78 ലക്ഷവുംബ്ലോക്ക് പഞ്ചായത്ത് 9.50 ലക്ഷവും ജില്ലാ പഞ്ചായത്ത് 8 ലക്ഷംരൂപയുമാണ് വിഹിതമായി നല്‍കിയത്. ഹഡ്‌കോ വായ്പയും നല്‍കി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലായി നാല്‌വീടുകളാണ് മുമ്പ് പഞ്ചായത്തില്‍ പണി പൂര്‍ത്തിയാക്കാനായി ഉണ്ടായിരുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ടാംഘട്ടം മാര്‍ച്ചോടുആരംഭിക്കും.
ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ക്കുള്ളറിവോള്‍വിങ് ഫണ്ട് വിതരണവുംജെ.എല്‍.ജി ഇന്‍സന്റീവ് തുകയുടെവിതരണവുംജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ടി.കെറഷീദലി നിര്‍വ്വഹിച്ചു. പഞ്ചായത്തിന്റെവാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിരജിസ്റ്റര്‍ചെയ്തവായനശാലകള്‍ക്ക് ഗ്രാമപഞ്ചായത്ത്‌വൈസ് പ്രസിഡന്റ് രേണുക പുസ്തകംകൈമാറി.
വി.പിഅബ്ദുള്‍അസീസ്, യു.രവി, ഏലിയാമ്മ, മായാദേവി, പത്മജ, നസീറ കിനാതിയില്‍, ഷബീര്‍കറുമുക്കില്‍, കെടി നാരായണന്‍, എം.എ ഹുസൈന്‍,കെ.ടി ശ്രീജആന്റണി ഇടനാട്, ടി. സുബ്രമഹ്ണ്യന്‍, പി.വി ജോണി, ഷൈജേഷ്മുല്ലക്കര, വി.ഇ.ഒ മനോജ്തുടങ്ങിയവര്‍സംസാരിച്ചു.
- Log in to post comments