ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ആരംഭിച്ചു
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിനെ പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനാരംഭം മന്ത്രി തുറമുഖവികസന വകുപ്പ് മന്ത്രി കടന്നപ്പള്ളിരാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്തിനെ പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനായിആരംഭിച്ച ക്ലാപ് പദ്ധതിയുമായി സഹകരിച്ചാണ്ഹരിത കര്‍മ്മ സേന പ്രവര്‍ത്തിക്കുക. ഓരോവാര്‍ഡില്‍ നിന്നും രണ്ട് ആളുകള്‍വീതം, 46 പേരാണ്ഇതില്‍അംഗങ്ങളായിട്ടുള്ളത്. ദിവസവും എല്ലാവീടുകളില്‍ നിന്നും മാലിന്യങ്ങള്‍ശേഖരിച്ച്‌ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ സമീപം അനുവദിച്ച ഒറ്റമുറി കെട്ടിടത്തിലിരുന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കും. വേര്‍തിരിച്ച മാലിന്യങ്ങള്‍ സംസ്‌കരണ കേന്ദ്രത്തിലേക്ക് കയറ്റിഅയക്കും. ഇതില്‍ നിന്നും ലഭിക്കുന്ന തുക പഞ്ചായത്ത് പ്രസിഡന്റ്, സി.ഡി.എസ്, അസി. സെക്രട്ടറി എന്നിവരുടെ സംയുക്ത അക്കൗണ്ടിലേക്കാണ് പോകുന്നത്. പഞ്ചായത്തിനെ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമാക്കാനുള്ള പ്രവര്‍ത്തികളാണ്അടുത്ത ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ. കേശവന്‍ പറഞ്ഞു. ഹരിത കര്‍മ്മ സേനയുടെ ഓഫീസ്‌കെട്ടിടം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ ഉദ്ഘാടനം ചെയ്തു.
- Log in to post comments