കാര്‍ഷികമേഖലയിലെ പുത്തന്‍ വിദ്യകള്‍ പരിചയപ്പെടുത്തി പ്രദര്‍ശനം
കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും കൃഷിരീതിയെക്കുറിച്ചും പരിചയപ്പെടുത്തുന്ന പ്രദര്‍ശനം ശ്രദ്ധേയമായി. മലപ്പുറം നഗര സഭാടൗണ്‍ ഹാളില്‍ നടക്കുന്ന' പുനര്‍ജനി 2019' കിസാന്‍ മേളയിലാണ്‌വിവിധസര്‍ക്കാര്‍സ്ഥാപനങ്ങള്‍ ചേര്‍ന്നൊരുക്കിയ പ്രദര്‍ശനമുള്ളത്. അറിവുംആശ്ചര്യവും നിറയുന്ന കാഴ്ചകള്‍കൊണ്ട് സമ്പന്നമായ സ്റ്റാളുകളില്‍ വ്യത്യസ്തമായ കാര്‍ഷികോത്പന്നങ്ങളും സാങ്കേതിക വിദ്യകളുമാണുള്ളത്.
കൃഷിരീതിയിലെ വ്യത്യസ്തപരീക്ഷണങ്ങള്‍, പുതിയ ഇനം ഉത്പന്നങ്ങള്‍, കീട നിയന്ത്രണം, വന്യമൃഗ ശല്യത്തിനുള്ള പരിഹാരങ്ങള്‍ തുടങ്ങി കര്‍ഷകര്‍ക്ക് പ്രയോജന പ്പെടുന്ന ഒട്ടേറെ കാര്യങ്ങള്‍ പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ചക്ക, കൂണ്‍ എന്നിവയില്‍ നിന്നുമുമ മൂല്യവര്‍ധിത ഉത്പന്നങ്ങളും പ്രദര്‍ശനത്തിനുണ്ട്. സാങ്കേതിക വിദ്യസംബന്ധിച്ച പരീക്ഷണങ്ങളും മാതൃകകളുംമേളയില്‍ഒരുക്കിയിട്ടുണ്ട്.
വിള ആരോഗ്യ പരിപാലനത്തിന്റെ മാര്‍ഗങ്ങള്‍, വെള്ളം അധികം പാഴാകാത്ത തിരിനനയുടെ മാതൃക, അക്വപോണിക്സ്മാതൃകഎന്നിവയുംമേളയില്‍കാണാം. പുത്തന്‍ കാര്‍ഷിക ഉപകരണങ്ങള്‍ അറിയുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യവും മേളയിലുണ്ട്. സംജോയിത കൃഷി രീതിയുടെ ലളിതമായ മാതൃകയും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം ഇന്ന്‌സമാപിക്കും.
- Log in to post comments