Skip to main content

സാന്ത്വനം ക്യാമ്പില്‍ തൊഴില്‍ പരിശീലനം ആരംഭിച്ചു

പെരിന്തല്‍മണ്ണ നഗരസഭയില്‍ആരംഭിച്ച സാന്ത്വനം ദശദിന പുനരധിവാസ ക്യാമ്പിന്റെ ഭാഗമായിതൊഴില്‍ പരിശീലനം ആരംഭിച്ചു. ഒറ്റപ്പാലത്തെ ആത്മഎല്‍.ഇ.ഡി. ബള്‍ബ് നിര്‍മ്മാണ യൂനിറ്റാണ്ഒരുദിവസത്തെ എല്‍.ഇ ഡി. ബള്‍ബുനിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നത്. നഗരസഭയില്‍ അരയ്ക്കുതാഴെതളര്‍ന്നവരുടെഒരുഎല്‍.ഇ.ഡി. ബള്‍ബുനിര്‍മ്മാണ യൂനിറ്റ്ആരംഭിക്കുന്നതിന്റെമുന്നോടിയായാണ് പരിശീലനം. മുന്‍ ക്യാമ്പുകളില്‍ നടത്തിയ പരിശീലനങ്ങളെതുടര്‍ന്ന്‌സോപ്പ്, ക്ലിനിക്ക്‌ലോഷനുകള്‍, മെഴുകുതിരി,ചന്ദനതിരി ,തുണിസഞ്ചി, പേപ്പര്‍ ബാഗ്, കുടഎന്നിവയുടെ നിര്‍മ്മാണ യൂനിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍കേക്ക്, പേപ്പര്‍ ബാഗ്  നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കും.  പരിശീലനങ്ങളുടെഉദ്ഘാടനം നഗരസഭാ ആരോഗ്യസ്ഥിരംസമിതി ചെയര്‍മാന്‍ എ.ആരീഫ് നിര്‍വ്വഹിച്ചു.എം.കെ.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. എ ആനന്ദമൂര്‍ത്തി,കിഴിശ്ശേരി സലീംതുടങ്ങിയവര്‍സംസാരിച്ചു.

 

date