യുവകര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം
സംസ്ഥാന യുവജനക്ഷേമബോര്‍ഡ് കേരള വളണ്ടറി യൂത്ത് ആക്ഷന്‍ഫോഴ്‌സിന്റെ ഭാഗമായി രൂപീകരിക്കുന്ന യുവകര്‍മ്മസേനാംഗങ്ങള്‍ക്ക് ഫയര്‍ & റസ്‌ക്യൂ, ദുരന്തനിവാരണം, ട്രക്കിംഗ് എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നു. ഫെബ്രുവരി 23, 24, 25 തീയ്യതികളില്‍ മൂന്നാറിലും മാര്‍ച്ച് 1, 2 തീയ്യതികളില്‍ തിരുവനന്തപുരത്തുമാണ് പരിശീലനം. 25 വയസ്സിന് താഴെയുളള യുവതീ യുവാക്കള്‍ക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ നിര്‍ബന്ധമായും രണ്ട് ക്യാമ്പിലും പങ്കെടുക്കണം. യാത്രാബത്ത, താമസം, ഭക്ഷണം എന്നിവ സംസ്ഥാന യുവജനക്ഷേമബോര്‍ഡ് വഹിക്കും. താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി 13 ന് വൈകുന്നേരം 5 മണിക്കുളളില്‍ സംസ്ഥാനയുവജനക്ഷേമബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം. വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം ചക്കാലക്കല്‍ അപ്പാര്‍ട്ട്‌മെന്റ, ഹരിതഗിരി റോഡ്, കല്‍പ്പറ്റ, വയനാട് ഫോണ്‍ 04936-204700 ഇ.മെയില്‍ : wynd.ksywb@kerala.gov.in
- Log in to post comments