പ്രകൃതി പഠന ക്യാമ്പ് നടത്തി
കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ നാച്വര്‍ ക്യാമ്പിങ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ദേശീയ ഹരിത സേന ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ബത്തേരി കല്ലുമുക്ക്, മാനന്തവാടി തോല്‍പ്പെട്ടി പ്രകൃതി പഠന കേന്ദ്രങ്ങളില്‍ മൂന്നു ദിവസത്തെ പഠന ക്യാമ്പ് നടത്തി. കല്ലുമുക്കില്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ രമ്യാ രാഘവനും തോല്‍പ്പെട്ടിയില്‍ റിസര്‍ച്ച് വിംഗ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ദിനേശ് ശങ്കറും ഉദ്ഘാടനം ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ബീരാന്‍കുട്ടി, എ.പ്രസന്നകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.കെ.ഭാസ്‌കരന്‍, ഒ.എ.ബാബു, കെ.കെ.സുരേന്ദ്രന്‍, ദേശീയ ഹരിത സേന ജില്ലാ കോര്‍ഡിനേറ്റര്‍ സി.ജയരാജന്‍, ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം ജില്ലാ കോര്‍ഡിനേറ്റര്‍ എം.സുനില്‍കുമാര്‍, പി.എഫ്.സാജിദ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി ട്രക്കിങ്, ശുചീകരണം, ക്വിസ് മത്സരം, വീഡിയോ പ്രദര്‍ശനം എന്നിവ നടത്തി.
- Log in to post comments